Google Family Link

4.6
3.65M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

കുടുംബത്തെ ഓൺലൈനിൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന രക്ഷാകർതൃ നിയന്ത്രണ ആപ്പാണ് Google Family Link. ഓരോ കുടുംബവും സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തനത് രീതിയിലായതിനാൽ കുടുംബത്തിന് യോജിച്ച സന്തുലനം തിരഞ്ഞെടുക്കാനും ആരോഗ്യകരമായ ഡിജിറ്റൽ ശീലം സൃഷ്ടിക്കാനും Family Link പോലുള്ള ടൂൾ ഞങ്ങൾ സൃഷ്ടിച്ചു. കുട്ടി സ്വന്തം ഉപകരണത്തിൽ സമയം ചെലവാക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും അവരുടെ ഉപകരണ ലൊക്കേഷൻ കാണാനും സ്വകാര്യതാ ക്രമീകരണം മാനേജ് ചെയ്യാനും Family Link-ന്റെ ഉപയോഗിക്കാൻ എളുപ്പമുള്ള ടൂൾ അനുവദിക്കുന്നു.


Family Link ഉപയോഗിച്ച്, ചെയ്യാവുന്നവ:

അടിസ്ഥാന ഡിജിറ്റൽ നിയമം സൃഷ്ടിക്കാം
• സ്ക്രീൻ സമയ പരിധി സജ്ജീകരിക്കാം — ആരോഗ്യകരമായ സന്തുലനത്തിന്, കുട്ടിയുടെ ഉപകരണം പ്രവർത്തനരഹിതമായ സമയം സജ്ജമാക്കാനും ആപ്പിന് സമയപരിധി നിശ്ചയിക്കാനും Family Link അനുവദിക്കുന്നു.
• നിശ്ചിത പ്രായക്കാർക്ക് യോജിച്ച ഉള്ളടക്കത്തിലേക്ക് നയിക്കാം — കുട്ടിക്ക് ഡൗൺലോഡ് ചെയ്യേണ്ട ആപ്പ് അംഗീകരിക്കൂ അല്ലെങ്കിൽ ബ്ലോക്ക് ചെയ്യൂ. കുട്ടിക്ക് യോജിച്ച YouTube അനുഭവം തിരഞ്ഞെടുക്കാൻ Family Link അനുവദിക്കുന്നു: YouTube അല്ലെങ്കിൽ YouTube Kids-ലെ, മേൽനോട്ടത്തിലുള്ള അനുഭവം.

കുട്ടിയുടെ അക്കൗണ്ട് മാനേജ് ചെയ്യൂ, സുരക്ഷിതമാക്കൂ
• അവരുടെ സ്വകാര്യത പരിരക്ഷിക്കൂ — കുട്ടിയുടെ ഡാറ്റ സംബന്ധിച്ച് അർത്ഥവത്തായ തിരഞ്ഞെടുപ്പിന് Family Link-ലെ അനുമതി മാനേജ്മെന്റ് അനുവദിക്കുന്നു. Chrome, കുട്ടിയുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്ത ആപ്പ് ഇവയിലൂടെ ആക്‌സസ് ചെയ്യുന്ന വെബ്‌സൈറ്റിനും വിപുലീകരണത്തിനുമുള്ള അനുമതി കാണൂ, മാനേജ് ചെയ്യൂ.
• അവരുടെ അക്കൗണ്ട് സുരക്ഷിതമാക്കൂ — കുട്ടിയുടെ അക്കൗണ്ടും ഡാറ്റാ ക്രമീകരണവും Family Link-ലൂടെ മാനേജ് ചെയ്യാം. കുട്ടി പാസ്‌വേഡ് മറന്നാൽ അത് മാറ്റാനോ റീസെറ്റ് ചെയ്യാനോ സഹായിക്കാനും വ്യക്തിപര വിവരം തിരുത്താനും, വേണമെങ്കിൽ അക്കൗണ്ട് ഇല്ലാതാക്കാനും രക്ഷിതാവെന്ന നിലയിൽ നിങ്ങൾക്കാകും.

എവിടെയായിരുന്നാലും കണക്റ്റഡായിരിക്കൂ
• അവർ എവിടെയാണെന്ന് കാണൂ — കുടുംബാംഗം എവിടെയായിരുന്നാലും കണ്ടെത്താൻ ഇത് സഹായിക്കും. ഉപകരണം കുട്ടിയുടെ പക്കൽ ഉണ്ടെങ്കിൽ, അവർ എവിടെയെത്തിയെന്ന് Family Link ഉപയോഗിച്ച് ഒറ്റ മാപ്പിൽ കാണിക്കും.
• അറിയിപ്പും മുന്നറിയിപ്പും നേടൂ — നിർദ്ദിഷ്ട ലൊക്കേഷനിൽ കുട്ടി എത്തുന്നതും അവിടെ നിന്ന് പോകുന്നതും എപ്പോഴാണെന്നത് ഉൾപ്പെടെയുള്ള പ്രധാന വിവരം Family Link നൽകും. ഉപകരണം റിംഗ് ചെയ്യാനും ശേഷിക്കുന്ന ബാറ്ററി ലൈഫ് കാണാനുമാകും.


പ്രധാന വിവരം

• Family Link-ന്റെ ടൂൾ കുട്ടിയുടെ ഉപകരണം അനുസരിച്ച് മാറും. https://families.google/familylink/device-compatibility/ -ൽ, അനുയോജ്യമായ ഉപകരണ ലിസ്‌റ്റ് കാണൂ
• Google Play-ൽ നിന്നുള്ള കുട്ടിയുടെ വാങ്ങലും ഡൗൺലോഡും നിയന്ത്രിക്കാൻ Family Link സഹായിക്കുമ്പോഴും, ആപ്പ് അപ്ഡേറ്റോ (കൂടുതൽ അനുമതി ആവശ്യപ്പെടുന്ന അപ്‌ഡേറ്റ് ഉൾപ്പെടെ) മുൻപ് അംഗീകരിച്ച ആപ്പോ കുടുംബ ലൈബ്രറിയിൽ പങ്കിട്ട ആപ്പോ ഇൻസ്‌റ്റാൾ ചെയ്യാൻ അവർക്ക് അനുമതി വേണ്ട. കുട്ടി Google Play ബില്ലിംഗ് സിസ്റ്റത്തിൽ നിന്ന് വാങ്ങുമ്പോൾ മാത്രമേ വാങ്ങൽ അനുമതി ബാധകമാകൂ, ഇതര ബില്ലിംഗ് സിസ്റ്റത്തിന് ബാധകമല്ല. രക്ഷിതാവ്, കുട്ടിയുടെ ഇൻസ്റ്റാൾ ചെയ്ത ആപ്പും ആപ്പ് അനുമതിയും Family Link-ൽ പതിവായി അവലോകനം ചെയ്യണം.
• കുട്ടിയുടെ മേൽനോട്ടം ചെയ്യുന്ന ഉപകരണത്തിലെ ആപ്പ് ശ്രദ്ധിച്ച് അവലോകനം ചെയ്‌ത്, ഉപയോഗിക്കരുതെന്ന് കരുതുന്നവ പ്രവർത്തനരഹിതമാക്കൂ. Play, Google മുതലായ, മുൻകൂട്ടി ഇൻസ്‌റ്റാൾ ചെയ്‌ത ചില ആപ്പ് പ്രവർത്തനരഹിതമാക്കാനാവില്ല.
• കുട്ടിയുടെയോ കൗമാരക്കാരുടെയോ ഉപകരണ ലൊക്കേഷൻ കാണാൻ, ഉപകരണം ഓണായിരിക്കണം, സമീപകാലത്ത് സജീവമായിരിക്കണം, ഡാറ്റ അല്ലെങ്കിൽ വൈഫൈയിലൂടെ ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിരിക്കണം.
• മേൽനോട്ടമുള്ള Google അക്കൗണ്ടിന് മാത്രമേ Family Link രക്ഷാകർതൃ നിയന്ത്രണം ലഭിക്കൂ. മേൽനോട്ടമുള്ള Google അക്കൗണ്ടിലൂടെ, Search, Chrome, Gmail പോലുള്ള Google ഉൽപ്പന്നത്തിലേക്ക് കുട്ടിക്ക് ആക്സസ് കിട്ടും, അവയുടെ മേൽനോട്ടത്തിന്റെ അടിസ്ഥാന ഡിജിറ്റൽ നിയമം രക്ഷിതാവിന് സജ്ജമാക്കാം.
• കുട്ടിയുടെ ഓൺലൈൻ അനുഭവം മാനേജ് ചെയ്യാനും സുരക്ഷിതമാക്കാനുമുള്ള ടൂൾ Family Link നൽകുന്നുണ്ടെങ്കിലും അത് ഇന്റർനെറ്റിനെ സുരക്ഷിതമാക്കില്ല. Family Link-ന് ഇന്റർനെറ്റിലെ ഉള്ളടക്കം തീരുമാനിക്കാനാകില്ല, എന്നാൽ കുട്ടി ഉപകരണത്തിൽ സമയം ചെലവഴിക്കുന്നതിനെ കുറിച്ചും കുടുംബത്തിന് ചേർന്ന ഓൺലൈൻ സുരക്ഷാ രീതിയെ കുറിച്ചും തീരുമാനിക്കാൻ ഇത് രക്ഷിതാവിന് അവസരം നൽകും.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 21

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.6
3.6M റിവ്യൂകൾ
sunilkumar s
2024, ജൂലൈ 23
നല്ല അനുഭവം
നിങ്ങൾക്കിത് സഹായകരമായോ?
Rithin mathew
2023, ജൂലൈ 28
www world തയോളി
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Gireeshan Narayanan (Gireesh)
2023, ജനുവരി 11
Good
ഈ റിവ്യൂ സഹായകരമാണെന്ന് 7 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

നിരവധി സ്ഥിരത മെച്ചപ്പെടുത്തലും ബഗ് പരിഹരിക്കലും.