കണ്ണുകൾ ഉപയോഗിക്കാതെയോ സ്വിച്ച് ആക്സസുള്ള ഉപകരണത്തിന്റെ സഹായത്തോടെയോ Android ഉപകരണം ഉപയോഗിക്കാൻ സഹായിക്കുന്ന ഉപയോഗസഹായി ആപ്പുകളുടെ ശേഖരമാണ് Android Accessibility Suite.
Android Accessibility Suite-ൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
• ഉപയോഗസഹായി മെനു: നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യാനും ശബ്ദവും തെളിച്ചവും നിയന്ത്രിക്കാനും സ്‌ക്രീൻഷോട്ടുകൾ എടുക്കാനും മറ്റും ഈ വലിയ ഓൺ-സ്‌ക്രീൻ മെനു ഉപയോഗിക്കുക.
• വായിച്ചുകേൾക്കാൻ തിരഞ്ഞെടുക്കുക: നിങ്ങളുടെ സ്ക്രീനിലെ ഇനങ്ങൾ തിരഞ്ഞെടുത്ത് അവ ഉറക്കെ വായിച്ചു കേൾക്കുക.
• TalkBack സ്ക്രീൻ റീഡർ: സംഭാഷണ ഫീഡ്ബാക്ക് നേടുക, ജെസ്ച്ചറുകളിലൂടെ നിങ്ങളുടെ ഉപകരണം നിയന്ത്രിക്കുക, ഓൺ-സ്ക്രീൻ ബ്രെയ്‌ലി കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുക.
ആരംഭിക്കുന്നതിന്:
1. നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണ ആപ്പ് തുറക്കുക.
2. ഉപയോഗസഹായി തിരഞ്ഞെടുക്കുക.
3. ഉപയോഗസഹായി മെനു, വായിച്ചുകേൾക്കാൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ TalkBack തിരഞ്ഞെടുക്കുക.
Android Accessibility Suite-ന് Android 6 (Android M) അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. Wear-ന് TalkBack ഉപയോഗിക്കാൻ, നിങ്ങൾക്ക് Wear OS 3.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.
അനുമതി അറിയിപ്പ്
• ഫോൺ: അറിയിപ്പുകളെ നിങ്ങളുടെ കോൾ നിലയ്‌ക്ക് അനുസൃതമാക്കുന്നതിന് Android Accessibility Suite നിങ്ങളുടെ ഫോൺ നില നിരീക്ഷിക്കുന്നു.
• ഉപയോഗസഹായി സേവനം: ഈ ആപ്പ് ഒരു ഉപയോഗസഹായി സേവനമായതിനാൽ, നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിൻഡോ ഉള്ളടക്കം വീണ്ടെടുക്കാനും നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് നിരീക്ഷിക്കാനും ഇതിന് കഴിയും.
• അറിയിപ്പുകൾ: നിങ്ങൾ ഈ അനുമതി അനുവദിക്കുകയാണെങ്കിൽ, അപ്ഡേറ്റുകളെക്കുറിച്ച് TalkBack നിങ്ങളെ അറിയിക്കും.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 18